Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Father And Daughter

മ​ക​ൾ​ക്കൊ​പ്പം തൂ​ങ്ങി മ​രി​ക്കാ​നൊ​രു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷി​ച്ച് പോ​ലീ​സ്

മം​ഗു​ളൂ​രു: നാ​ലു വ​യ​സു​ള്ള മ​ക​ൾ​ക്കൊ​പ്പം തൂ​ങ്ങി ​മ​രി​ക്കാ​നൊ​രു​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് ര​ക്ഷി​ച്ചു. കാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അം​ബി​ക ന​ഗ​റി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​യാ​ണ് രാ​ജേ​ഷ്(35) എ​ന്ന​യാ​ൾ മ​ക​ളെ കൊ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഏ​ഴ് വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​നാ​യ രാ​ജേ​ഷി​ന്‍റെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കഴിഞ്ഞ ദിവസം ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട രാ​ജേ​ഷ് മ​ക​ളേ​യും എ​ടു​ത്ത് വീ​ടു​വി​ട്ടു. ത​ണ്ണീ​ർ​ഭ​വി ക​ട​ൽ​ത്തീ​ര​ത്തേ​ക്കാ​ണ് ആ​ദ്യം പോ​യ​ത്.

രാ​ജേ​ഷ് "ന​മു​ക്ക് ര​ണ്ടു​പേ​ർ​ക്കും മ​രി​ക്കാം' എ​ന്ന് പ​റ​യു​ന്ന വി​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്‌​ത് ബ​ന്ധു​ക്ക​ളു​ടെ വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കി​ട്ടു. ക​ട​ൽ​ത്തീ​ര​ത്തേ​ക്ക് ന​ട​ക്കു​മ്പോ​ൾ തു​ളു​വി​ൽ സം​സാ​രി​ക്കു​ന്ന ആ ​വി​ഡി​യോ​യി​ൽ ‘ന​മു​ക്ക് മ​രി​ക്ക​ണ്ട​പ്പാ..’ എ​ന്ന് മ​ക​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കാം.

ഈ ​വീ​ഡി​യോ പി​ന്നീ​ട് പ​ണ​മ്പൂ​ർ പോ​ലീ​സി​ന്‍റെ കൈ​വ​ശ​മെ​ത്തി. പ​ണ​മ്പൂ​ർ പോ​ലീ​സ് ബീ​ച്ച് പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും കു​റി​ച്ച് ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് ത​ണ്ണീ​ർ​ഭ​വി ബീ​ച്ചി​ലേ​ക്ക് തി​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചെ​ങ്കി​ലും അ​വി​ടേ​യും സൂ​ച​ന ഇ​ല്ലാ​യി​രു​ന്നു. സൈ​ബ​ർ ക്രൈം ​പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ട​വ​ർ പി​ന്തു​ട​ർ​ന്ന് രാ​ജേ​ഷ് കാ​വൂ​രി​ലെ ശാ​ന്തി​ന​ഗ​റി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി.

പ​ണ​മ്പൂ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഫ​ക്കീ​ര​പ്പ, ശ​ര​ണ​പ്പ, രാ​കേ​ഷ് എ​ന്നി​വ​ർ സ്ഥ​ലം തി​രി​ച്ച​റി​ഞ്ഞ് വീ​ട്ടി​ൽ എ​ത്തി​യെ​ങ്കി​ലും വാ​തി​ൽ അ​ക​ത്തു നി​ന്ന് പൂ​ട്ടി​യി​രു​ന്നു. മു​ട്ടി വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. പോ​ലീ​സ് വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന​പ്പോ​ൾ കു​രു​ക്കു​ക​ൾ ക​ഴു​ത്തി​ലി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു രാ​ജേ​ഷ്.

തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി കാ​വൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. രാ​ജേ​ഷി​ന് കൗ​ൺ​സി​ലിം​ഗ് ന​ൽ​കി വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

Latest News

Corehub Up